Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : AI Technology

Kottayam

വി​ദ്യാ​ർ​ഥി​ക​ളി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ അ​വ​ബോ​ധം വ​ള​ർ​ത്തി ശി​ല്പ​ശാ​ല

കാ​ഞ്ഞി​ര​പ്പ​ള്ളി: ആ​ന​ക്ക​ല്ല് സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ബ്ലി​ക് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്രാ​യോ​ഗി​ക എ​ഐ പ്ലേ​ഗ്രൗ​ണ്ട് എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. സ്കൂ​ൾ പ​ഠ​ന​ത്തി​ലും ഭാ​വി​ജീ​വി​ത​ത്തി​ലും വി​ജ​യി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന വി​ധ​ത്തി​ൽ കൃ​ത്രി​മ​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​ങ്ങ​ൾ എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന വി​ഷ​യ​ത്തി​ൽ അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ആ​ൻ മേ​രി തോ​മ​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു.

പ​ഠ​ന​ത്തി​ലും ഗ​വേ​ഷ​ണ​ത്തി​ലും സ​ർ​ഗാ​ത്മ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ഹാ​യ​ക​മാ​യ ചാ​റ്റ്ജി​പി​ടി, ക്ലോ​ഡ്, നോ​ട്ട്ബു​ക്ക് എ​ൽ​എം, പെ​ർ​പ്ലെ​ക്സി​റ്റി, ആ​ന്‍റി​ഗ്രാ​വി​റ്റി, ഇ​ല​വ​ൻ​ലാ​ബ്സ്, ഗൂ​ഗി​ൾ ലാ​ബ്സ് തു​ട​ങ്ങി​യ ആ​ധു​നി​ക എ​ഐ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ഉ​പ​യോ​ഗം പ്രാ​യോ​ഗി​ക​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി. ശി​ല്പ​ശാ​ല​യി​ൽ സ്കൂ​ളി​ലെ 40 ഐ​സി​ടി ക്ല​ബ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു. കൂ​ടാ​തെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് വി​ഭാ​ഗം അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

കൃ​ത്രി​മ​ബു​ദ്ധി​യു​ടെ ഉ​ത്ത​ര​വാ​ദി​തത്വപ​ര​മാ​യ ഉ​പ​യോ​ഗം, പ​ഠ​ന​രീ​തി​ക​ളി​ൽ എ​ഐ​യു​ടെ സാ​ധ്യ​ത​ക​ൾ, ഭാ​വി​യി​ലെ തൊ​ഴി​ൽ മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യം എ​ന്നി​വ​യും ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. പ​രി​പാ​ടി​യു​ടെ ഏ​കോ​പ​ന​ത്തി​ന് അ​മ​ൽ​ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലെ കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ് വി​ഭാ​ഗ​ത്തി​ലെ അ​വ​സാ​ന വ​ർ​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​സി​എ വി​ദ്യാ​ർ​ഥി​നി​ക​ളാ​യ നീ​വ സു​നീ​ഷ് മാ​ത്യു, എ​ലി​സ​ബ​ത്ത് മേ​രി ഏ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ത്രി​മ​ബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ​യോ​ടു​ള്ള താ​ൽ​പ​ര്യ​വും ഡി​ജി​റ്റ​ൽ നൈ​പു​ണ്യ​വും വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൽ ശി​ല്പ​ശാ​ല ശ്ര​ദ്ധേ​യ​മാ​യ പ​ങ്കു​വ​ഹി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Latest News

Corehub Up